Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 17-11-2021

ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം

കണ്ണൂര്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി വിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡെമോണ്‍സ്‌ട്രേറ്ററെ നിയമിക്കുന്നു. അംഗീകൃത മൂന്നു വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രിയും രണ്ട് വര്‍ഷത്തെ അനുബന്ധ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 22 രാവിലെ 10ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് ഹാജരാവണം. വിലാസം: പ്രിന്‍സിപ്പല്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഒണ്ടേന്‍ റോഡ്, കണ്ണൂര്‍. ഇ-മെയില്‍ fcikannur@rediffmail.com ഫോണ്‍: 0497 2706904, 9995025076.  
 
കാര്‍ഷിക കടാശ്വാസം: തുക സഹകരണ സംഘങ്ങള്‍ക്ക് കൈമാറി

കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുവദിച്ച തുക ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് കൈമാറി. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കണ്ണൂര്‍ റീജിയണിന് അനുവദിച്ച 8,63,050 രൂപയാണ് ഏഴ് സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും കൈമാറിയതെന്ന് ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

തലശ്ശേരി താലൂക്കിലെ കണ്ടംകുന്ന്, കൈതേരി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുക്കുന്ന 44.3 ഏക്കര്‍ കാടുവെട്ടിത്തെളിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 29 വൈകീട്ട് അഞ്ചു മണിക്കകം തഹസില്‍ദാര്‍, താലൂക്ക് ഓഫീസ്, തലശ്ശേരി എന്ന വിലാസത്തില്‍ ടെണ്ടര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2343813.

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 22ന്

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് നവംബര്‍ 22ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

സീറ്റൊഴിവ്

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ ബിഎസ്‌സി ഫിസിക്‌സ്, ബിഎ ഇംഗ്ലീഷ്, ബിഎ ഹിന്ദി കോഴ്‌സുകളില്‍ എസ്‌സി/എസ്ടി, പൊതുവിഭാഗങ്ങളില്‍ സീറ്റൊഴിവ്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ നവംബര്‍ 19 വൈകീട്ട് മൂന്നു മണിക്കകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ ്‌സഹിതം കോളേജില്‍ നേരിട്ട് അപേക്ഷ നല്‍കണം. ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാത്ത വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0467 2241345.

എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കണം

ജില്ലയിലെഗവ./എയ്ഡഡ്/ അണ്‍എയ്ഡഡ്/ സിബിഎസ്ഇ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള എന്‍എംഎംഎസ്/ന്യൂനപക്ഷ/പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ എന്‍എസ്പി പോര്‍ട്ടലില്‍ ആധാര്‍ അപ്‌ഡേഷന്‍ പൂര്‍ത്തീകരിക്കാത്ത നോഡല്‍ ഓഫീസര്‍മാര്‍ നവംബര്‍ 19 വൈകീട്ട് അഞ്ചു മണിക്കകം ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരളാ തീരത്ത് നവംബര്‍ 18 വ്യാഴം അര്‍ധരാത്രി വരെ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു

കണ്ണൂര്‍ എഞ്ചിനീയറിങ് കോളേജിലെ പുതിയ ലാബ് ബ്ലോക്കിന്റെ കമ്പ്യൂട്ടര്‍ ലാബിലെ ഫാള്‍സ് സീലിങ് പ്രവൃത്തി ചെയ്യാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്ന് മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 16 വൈകീട്ട് നാലുമണി. ഫോണ്‍: 0497 2780226, 2781440.

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐടിഐയിലെ ഫിറ്റര്‍ ട്രേഡിലേക്ക് ആവശ്യമായ മലേഷ്യന്‍ ഇരുള്‍/വേങ്ങമരം വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ 30 ഉച്ച രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2835183.

ടെണ്ടര്‍ ക്ഷണിച്ചു

തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് 2022 ജനുവരി ഒന്നു മുതല്‍ 2022 ഡിസംബര്‍ 31 വരെ ആവശ്യമായ ലാബ് സാധങ്ങളും റീ ഏജന്റുകളും മറ്റും റണ്ണിംഗ് കോണ്‍ട്രാക്റ്റ് മുഖാന്തിരം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ രണ്ടിന് ഉച്ച 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0460 2203298

date