Skip to main content

അക്ഷയ സംരംഭകരുടെ തെരഞ്ഞെടുപ്പ്; ഓണ്‍ലൈന്‍ പരീക്ഷാ ഹാള്‍ടിക്കറ്റുകള്‍ അയച്ചു

പത്തനംതിട്ട ജില്ലയില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നവംബര്‍ മാസത്തില്‍ 18 ലൊക്കേഷനുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നതിനോടനുബന്ധിച്ച് ഹാള്‍ടിക്കറ്റുകള്‍ അയച്ചിട്ടുണ്ട്. ഹാള്‍ടിക്കറ്റുകള്‍ ലഭ്യമാകാത്തവര്‍ ഈ മാസം 26 നു മുന്‍പ് അക്ഷയ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0468 2322706, 0468 2322708.

date