Skip to main content

ഇ-ശ്രം- അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍

ജില്ലയിലെ 16 നും 59 വയസിനും മധ്യേയുള്ള അസംഘടിത തൊഴിലിളികള്‍ (ഇ.എസ്.ഐ, പി.എഫ് ഇല്ലാത്തവര്‍) ഡിസംബര്‍ 31ന്  മുമ്പായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അവസാന സമയത്തെ സെര്‍വര്‍ തിരക്ക്മൂലം രജിസ്റ്റര്‍ ചെയ്യുന്നതില്‍ തടസം ഒഴിവാക്കുന്നതിന് കഴിയാവുന്നതും നേരത്തേ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.  ആധാറും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്തിട്ടുള്ളവര്‍ക്ക്  eshram.gov.in വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാമെന്നും അല്ലാത്തവര്‍ക്ക് അക്ഷയ, കോമണ്‍ സര്‍വീസ് സെന്ററുകളില്‍ സൗജന്യമായി രജിസ്റ്റര്‍  ചെയ്യാമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  ആവശ്യമായ രേഖകള്‍ ആധാര്‍, ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ നമ്പര്‍.  കൂടുതല്‍ വിവരങ്ങള്‍ക്ക് 8547655259 ജില്ലാ ലേബര്‍ ഓഫീസറുടെ ഫോണിലോ, 14434 എന്ന ഹെല്‍പ്പ് ഡെസ്‌ക് നമ്പറിലോ അറിയാം.  

                

date