Skip to main content

നാഷണല്‍ ലോക് അദാലത്ത് ഡിസംബര്‍ 11ന്

പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കോടതി കോംപ്ലക്‌സിലുളള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികള്‍ അതാത് താലൂക്കിലുള്ള കോടതികളിലും  ഡിസംബര്‍ 11ന് നാഷണല്‍ ലോക് അദാലത്ത് നടക്കും.

ഒത്തു തീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്ഷന്‍ 138 എന്‍.ഐ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, കുടുംബ കോടതി കേസുകള്‍, തൊഴില്‍ ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.  പണ സംബന്ധമായ കേസുകള്‍ ചര്‍ച്ചയിലൂടെ ഇളവുകള്‍ നല്‍കിയാണ് തീര്‍പ്പാക്കുന്നത്.

ഇ-ബാങ്ക്, രജിസ്‌ട്രേഷന്‍, പഞ്ചായത്ത്, കെ.എസ്.എഫ്.ഇ, കോ-ഓപ്പറേറ്റീവ് ബാങ്ക്, മോട്ടോര്‍ വെഹിക്കിള്‍, ടാക്‌സേഷന്‍ എന്നിവ സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കാനായി പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയുമായോ കോഴഞ്ചേരി, അടൂര്‍, തിരുവല്ല, റാന്നി എന്നീ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുമായോ ബന്ധപ്പെടുക. ഫോണ്‍: 0468 2220141 മെയില്‍ dlsapta@gmail.com

date