Skip to main content

ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതി അവലോകനയോഗം 24 ന് 

 

 

കാക്കാനാട് : ജില്ല പഞ്ചായത്ത്‌ 2021-22 വാര്‍ഷിക പദ്ധതിയിൽ ഗ്രാമ, ബ്ലോക്ക്‌ പഞ്ചായത്തുകളുമായി ചേർന്ന് സംയുക്തമായി നടപ്പിലാക്കുന്ന  വിവിധ പദ്ധതിക അവലോകനയോഗം   24 ന് ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടക്കും. രണ്ട് സെഷനുകളിലായാണ് ബ്ലോക്ക് - ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരുടെയും, സെക്രട്ടറിമാരുടെയും  യോഗം ചേരുക.

കോതമംഗലം, ഇടപ്പള്ളി, പാമ്പാക്കുട,അങ്കമാലി, പാറക്കടവ്, ആലങ്ങാട്, പറവൂര്‍ ബ്ളോക്ക് പഞ്ചായത്തുകളുടെയും അതിൽ ഉള്‍പ്പെട്ടുവരുന്ന ഗ്രാമ പഞ്ചായത്തുകളുടെയും യോഗം രാവിലെ നടക്കും. പള്ളുരുത്തി, മുളന്തുരുത്തി, വൈപ്പിന്‍, വടവുകോട്,

മൂവാറ്റുപുഴ, വാഴക്കുളം, കൂവപ്പടി ബ്ളോക്ക് പഞ്ചായത്തുകളുടെയും ഉള്‍പ്പെടുന്ന

ഗ്രാമ പഞ്ചായത്തുകളുടെയും അവലോകനം ഉച്ചക്ക് ശേഷം നടക്കും.

 

ലൈഫ് മിഷന്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ,ശുചിത്വമിഷന്‍,ഹരിത കേരളം എന്നീ മിഷനുകള്‍,നവ ജീവന്‍ (എംപ്ലോയ്മെന്‍റ് വകുപ്പ്), സമം, പകല്‍ വീട്, സ്കില്‍  രജിസ്ട്രി എന്നീ പദ്ധതികളുടെ അവലോകനത്തിനായി നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ,വൈസ് പ്രസിഡൻ്റ് ഷൈനി ജോർജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം ജെ ജോമി,റാണിക്കുട്ടി ജോർജ് ,ആശാ സനൽ, കെ ജി ഡോണോ മാസ്റ്റർ, സെക്രട്ടറി അജി ഫ്രാൻസിസ് മറ്റ് വിവിധ വകുപ്പ് തലവൻമാരും പങ്കെടുക്കും.

 

date