Post Category
എസ് സി പ്രമോട്ടർ നിയമനം
മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ ഒഴിവിലേക്ക് പട്ടികവർഗ്ഗ യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 25 നും 50 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, മറ്റു യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ സഹിതം ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ വച്ച് നടക്കുന്ന വാക് ഇൻ ഇൻറർവ്യൂ പങ്കെടുക്കണം. നിയമന കാലാവധി ഒരു വർഷം. പ്രതിമാസ വേതനം 13,500. കൂടുതൽ വിവരങ്ങൾക്ക് : 0485 2814957, 2970337.
date
- Log in to post comments