Skip to main content

പുനര്‍ ലേലം

നിരത്ത് ഉപവിഭാഗം തൊടുപുഴയുടെ പരിധിയില്‍ വരുന്ന ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കോടിക്കുളം- പരിയാരം റോഡിനോടനുബന്ധിച്ച് ലീലാമ്മ മാത്യുവിന്റെ വീടിനും ഗതാഗതത്തിനും അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന തേക്കുമരം മുറിച്ചു മാറ്റുന്നതിന്  ഡിസംബര്‍ 7 രാവിലെ 12 ന് ലേലം ചെയ്യും.  ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെസ്റ്റ് കോടിക്കുളം- പരിയാരം റോഡില്‍ ലീലാമ്മ മാത്യുവിന്റെ പുരയിടത്തിനു സമീപത്ത് വച്ചാണ് ലേലം.  ഡിസംബര്‍ 6 വരെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം  തൊടുപുഴയിലും  ഡിസംബര്‍ 7 ന് രാവിലെ 12 മണി വരെ ലേല സ്ഥലത്തും ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ഇടുക്കി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിലും നിരത്ത് ഉപവിഭാഗം തൊടുപുഴ ആഫീസിലും ലഭ്യമാണ്.

date