Skip to main content

കേരളോത്സവം

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍  കേരളോത്സവം-2021 സംഘടിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് മത്സരങ്ങള്‍ നടത്തുന്നത്. മത്സരാര്‍ത്ഥികള്‍ക്കും, ക്ലബ്ബുകള്‍ക്കും  www.keralotsavam.com എന്ന വെബ്‌സൈറ്റ് മുഖേന നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ മത്സരാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ നമ്പറും, കോഡു നമ്പറും ലഭ്യമാകും. മത്സരാര്‍ത്ഥികള്‍ക്ക് റെക്കോഡ് ചെയ്ത് വീഡിയോ അപ്പ്ലോഡ് ചെയ്യാവുന്നതാണ്. വീഡിയോ റെക്കോഡ് ചെയ്യുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച കോഡു നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. പഞ്ചായത്ത്- ബ്ലോക്ക് തല മത്സരങ്ങള്‍ക്ക് പകരമായി ജില്ലാ- സംസ്ഥാന തല കലാമത്സരങ്ങള്‍ മാത്രമാണ് സംഘടിപ്പിക്കുന്നത്. 49 ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പ്രാഥമിക തലത്തില്‍ പരിശോധനാ സമിതിയുടെ വിധി നിര്‍ണ്ണയത്തിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഓരോ മത്സരത്തിന്റെയും അഞ്ച് എന്‍ട്രികള്‍ വീതം ജില്ലാതലത്തില്‍ നല്‍കും. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്ക് സംസ്ഥാന തലത്തില്‍ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഒരുതവണകൂടി മത്സര ഇനത്തിന്റെ വീഡിയോ അപ്പ്ലോഡ് ചെയ്യേണ്ടതാണ്. 18 മുതല്‍ 40 വയസ്സ്വരെയുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ഫോണ്‍: 9605098243, 9744066511, 04936204700.

date