Skip to main content

പ്ലസ് വണ്‍ പ്രവേശനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പുതുതായി അനുവദിച്ച പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് ബാച്ചിലേക്കുള്ള പ്രവേശനത്തിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടതും ഇതുവരെ ഒരു സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളിലും പ്രവേശനം ലഭിക്കാത്തതുമായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പാഠ്യേതര സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവ ഉള്ളടക്കം ചെയ്ത് ഡിസംബര്‍ 4 ന് വൈകീട്ട് നാലിന് മുമ്പായി സ്‌കൂള്‍ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണ്. അപേക്ഷാ ഫോറം സ്‌കൂള്‍ ഓഫീസിലും, ഐ.റ്റി.ഡി.പി ഓഫീസിലും, എല്ലാ ടി.ഇ.ഒ/ ടി.ഡി.ഒ ഓഫീസിലും ലഭിക്കും. പ്രിന്‍സിപ്പാള്‍/ സീനിയര്‍ സൂപ്രണ്ട്, ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ കല്‍പ്പറ്റ എന്ന വിലാസത്തിലോ, gmrskalpetta@gmail.com എന്ന ഇ-മെയില്‍ ഐ.ഡിയിലോ അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 04936 284818.

date