Skip to main content

ജില്ലാ ആശുപത്രി നിയമനം

മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ്, റേഡിയോഗ്രാഫര്‍, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് - യോഗ്യത - പ്രിഡിഗ്രി/പ്ലസ്ടു സയന്‍സ്, ഡി.ഒ.ടി.എ.ടി/ ഡി.ഒ.ടി.ടി, കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. റേഡിയോഗ്രാഫര്‍ - ബി.എസ്.സി (എം.ആര്‍.ടി)/ തത്തുല്യ അംഗീകൃത യൂണിവേഴ്‌സിറ്റി കോഴ്‌സ്. സ്റ്റാഫ് നഴ്‌സ്: യോഗ്യത - ബി.എസ്.സി നഴ്‌സിംഗ് / ജി.എന്‍.എം. ജില്ലാ കോവിഡ് ആശുപത്രിയില്‍ 3 മാസത്തില്‍ കുറയാത്ത കോവിഡ് ഡ്യൂട്ടി എടുത്തവര്‍ക്ക് അഭികാമ്യം. അപേക്ഷയോടെപ്പം ഫോണ്‍ നമ്പര്‍ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നവംബര്‍ 29 ന് രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 04935 240264.

date