Skip to main content

ജില്ലാ റിസോഴ്‌സ് സെന്റർ: സന്നദ്ധ സേവനത്തിന് തയ്യാറുള്ളവർക്ക് അപേക്ഷിക്കാം

 

 

 

 പ്രാദേശിക പദ്ധതികളുടെ അറിവുള്ളടക്കവും സാങ്കേതിക മികവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ല തോറും ജനകിയാസൂത്രണ ജില്ലാ റിസോഴ്‌സ് സെന്ററുകള്‍ രൂപീകരിക്കുന്നതിൻ്റെ ഭാഗമായി സന്നദ്ധ സേവനത്തിന് തയ്യാറുള്ളവർക്ക് അവസരം. ജില്ലാ റിസോഴ്‌സ് സെന്ററില്‍ അംഗങ്ങളാകാന്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ള വിദഗ്ദ്ധര്‍, വിദ്യാഭ്യാസ - ഗവേഷണ സാങ്കേതിക സ്ഥാപനങ്ങളിലെയും സര്‍ക്കാര്‍ വകുപ്പുകളിലെയും പ്രൊഫഷണലുകള്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.   കൃഷി അനുബന്ധ മേഖല, ആരോഗ്യം, മാലിന്യ സംസ്‌കരണം, കുടിവെള്ളം, വനിതാ ശിശു വികസനം, വയോജനങ്ങളുടെ വികസനം, പട്ടികജാതി വികസനം, പട്ടികവര്‍ഗ്ഗ വികസനം, കായിക വികസനം, സംരംഭകത്വ വികസനം, ഭിന്നശേഷിയുള്ളവരുടെ വികസനം, നഗര വല്‍ക്കരണം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍, ജൈവ - വൈവിധ്യ മാനേജ്‌മെന്റ് - കാലാവസ്ഥ വ്യതിയാനം - പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം എന്നീ വിഷയങ്ങളിലാണ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കുന്നത്.  ജില്ലാ റിസോഴ്‌സ് സെന്ററില്‍ സന്നദ്ധ സേവനത്തിന് തയ്യാറുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലയിലുള്ള പരിചയം ഉള്‍പ്പെടെയുള്ള ബയോഡാറ്റ dpokozhikode@gmail.com  ഇ-മെയിലിലോ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്, പിന്‍-673020 എന്ന വിലാസത്തിലോ നേരിട്ടോ ഡിസംബര്‍ 15 നുള്ളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2371907, 9495293145.

date