Skip to main content

എംഎസ്എംഇ ക്ലിനിക്കിലേക്ക് വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുന്നു

 

 

 

കോഴിക്കോട് ജില്ലയില്‍  വ്യവസായ സംരംഭകരെ സഹായിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി ആരംഭിക്കുന്ന എംഎസ്എംഇ ക്ലിനികിലേക്ക് വിദഗ്ധരുടെ പാനല്‍ രൂപീകരിക്കുന്നു. തെരഞ്ഞെടുക്കപ്പെടേണ്ട എട്ട് മേഖല, പാനലിലെ  വിദഗദ്ധര്‍ക്ക് ആവശ്യമുളള  യോഗ്യതകള്‍ എന്ന ക്രമത്തില്‍: 
ബാങ്കിങ്ങ് - ദേശസാല്‍കൃത/സ്വകാര്യ ബാങ്കില്‍ ബ്രാഞ്ച് മാനേജരില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം. വിരമിച്ച ഉദ്യോഗസ്ഥരെയും പരിഗണിക്കും.
 ജി എസ് ടി - അംഗീകൃത ജിഎസ് ടി പ്രാക്ടീഷണര്‍.  അനുമതികളും ലൈസന്‍സുകളും - വ്യവസായ വകുപ്പില്‍ ഐ.ഇ.ഒ യില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ വ്യവസായ വകുപ്പിന്റെ ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളായ തദ്ദേശ സ്വയംഭരണം, വൈദ്യുതി ബോര്‍ഡ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, വനംവകുപ്പ് മുതലായ വകുപ്പുകളില്‍ നിന്ന് ഗസറ്റഡ് റാങ്കില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തി പരിചയം. വിരമിച്ച ഉദ്യോഗസ്ഥരെയും പരിഗണിക്കും. 
ടെക്‌നോളജി - ഇന്ത്യിലെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളില്‍ ശാസ്ത്രജ്ഞന്‍ ആയി രണ്ടു  വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഇന്ത്യയിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ അധ്യാപകനായി രണ്ട്    വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. മാര്‍ക്കറ്റിംഗ് - മാര്‍ക്കറ്റിംഗില്‍ എം.ബി.എ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തി പരിചയം. 
നിയമം - അംഗീകൃത നിയമ ബിരുദവും കമ്പനി നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ പരിചയവും.  എക്‌സ്‌പോര്‍ട്ട് - ഈ മേഖലയില്‍ പരിചയമുളള വ്യക്തി അല്ലെങ്കിൽ എക്‌സ്‌പോര്‍ട്ട് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്തിട്ടുളള പരിചയം.
ഡിപിആര്‍ തയ്യാറാക്കല്‍ - ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ഡിപിആര്‍ തയ്യാറാക്കുന്നതില്‍ പ്രാവീണ്യമുളള വ്യക്തികള്‍. ഓരോ മേഖലയിലും യോഗ്യരായ വിദഗ്ധര്‍ നവംബര്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം.  തെരഞ്ഞെടുക്കുന്ന വിദഗ്ധര്‍ക്ക് സ്വന്തം മേഖലയ്ക്ക് പുറമേ കേരളത്തിലെ വ്യവസായ സാഹചര്യത്തെക്കുറിച്ചും സംരംഭകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അറിവ് ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.  ഫോണ്‍ : 0495 2765770.

date