Skip to main content

സ്പോട്ട് അഡ്മിഷൻ

 

എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ, 2021-22 അദ്ധ്യയന വർഷം പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്ക് 30.11.2021 ഉച്ചയ്ക്ക് 2.00 മണി വരെ യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് സ്പോട്ട് അഡ്മിഷനു വേണ്ടി അപേക്ഷകൾ സ്വീകരിക്കുന്നതാണ്. .

യോഗ്യരായ വിദ്യാർത്ഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി (റ്റി.സി, എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ് തുടങ്ങിയവ) അന്നേ ദിവസം ഉച്ചയ്ക്ക് 2.00 മണിക്ക് മുൻപ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.

അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ നിശ്ചിത ഫീസ് അടച്ച് പ്രവേശനം നേടേണ്ടതാണ്

date