Skip to main content

ഒല്ലൂർ - എടക്കുന്നി  റോഡ് നിർമ്മാണം  ഉടൻ പൂർത്തിയാക്കും 

ഒല്ലൂർ - എടക്കുന്നി റോഡ് നിർമ്മാണം വേഗത്തിലാക്കാൻ ജില്ലാ കലക്ടർ ഹരിത വി കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എടക്കുന്നി റോഡിലെ കുഴി അടയ്ക്കൽ, കാന നിർമ്മാണം, വൈദ്യുതി തടസം തുടങ്ങിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കാൻ  വേണ്ട നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന റവന്യൂ മന്ത്രി കെ രാജന്റെ നിർദ്ദേശത്തെ തുടർന്നാണ് ജില്ലാ കലക്ടറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചത്. കൂടുതൽ 
മെഷിനറികൾ ഉപയോഗപ്പെടുത്തി റോഡ് നിർമ്മാണം വേഗത്തിലാക്കാൻ ജില്ലാ കലക്ടർ കോൺട്രാക്ടർക്ക് നിർദ്ദേശം നൽകി. മണ്ണുത്തി അടിപ്പാത മുതൽ ഒല്ലൂർ ഗേറ്റ് വരെയുള്ള 7.86 കിലോമീറ്റർ റോഡാണ് നിർമാണത്തിലുള്ളത്. 2.5 കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തീകരിച്ചു. കിഫ്ബി ഫണ്ട് 
ഉപയോഗിച്ച് 28.9 കോടി രൂപ വിനിയോഗിച്ച് ബി എം ബി സി നിലവാരത്തിലാണ് റോഡ് നിർമ്മാണം നടക്കുന്നത്.

date