Post Category
ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് ഡിസംബര്‍ 14ന്
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്റെ മാറ്റിവെച്ച സിറ്റിംഗ് ഡിസംബര്‍ 14ന് നടക്കും. തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2.30 വരെയാണ് സിറ്റിംഗ്. കോവിഡ് മാനദണ്ഡം അനുസരിച്ച് 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ തെളിവുകള്‍ സഹിതം അന്നേ ദിവസം കമ്മീഷന് മുന്നില്‍ ഹാജരാകണമെന്ന് ക്രിസ്ത്യന്‍ ന്യൂനപക്ഷ കമ്മീഷന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments