Skip to main content

പ്രോഗ്രാം മാനേജർ വാക്ക് ഇൻ ഇന്റർവ്യൂ

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (റൂസ) സംസ്ഥാന കാര്യാലയത്തിൽ പ്രോഗ്രാം മാനേജർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഒരു ഒഴിവുണ്ട്. സയൻസ്/ സോഷ്യൽ സയൻസ്/ എൻജിനിയറിങ് ടെക്‌നോളജി/  മാനേജ്‌മെന്റ് എന്നിവയിൽ ഏതെങ്കിലുമൊന്നിലുള്ള ബിരുദം ആണ് യോഗ്യത. പ്രായം 22 നും 40 നും മദ്ധ്യേ. സർക്കാരിലോ/സർക്കാർ സ്ഥാപനങ്ങളിലോ, സർക്കാർ പ്രോജക്ടുകളിലോ സമാന തസ്തികയിലോ സമാന യോഗ്യതയുള്ള മറ്റു തസ്തികകളിലോ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം. 32,000 രൂപ പ്രതിമാസം വേതനം ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 10 ന് തിരുവനന്തപുരം പാളയം ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസിനകത്ത് പ്രവർത്തിക്കുന്ന റൂസ സംസ്ഥാന കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിനായി ഹാജരാകണം. രാവിലെ 10.30 മുതൽ 12.30 വരെയാണ് ഇന്റർവ്യൂ.
പി.എൻ.എക്സ്. 4869/2021

date