Skip to main content

ബാലസാഹിത്യ ശിൽപശാല സംഘടിപ്പിച്ചു

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ശ്രീകാര്യം  ലയോള എക്‌സ്റ്റെൻഷൻ സെന്ററിൽ ബാലസാഹിത്യ ശില്പശാല സംഘടിപ്പിച്ചു. സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു.  ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിന്ദു സി വർഗ്ഗീസ്, എഡിറ്റോറിയൽ അസിസ്റ്റന്റ് നവനീത് കൃഷ്ണൻ എസ് എന്നിവർ സംസാരിച്ചു. വൈജ്ഞാനികസാഹിത്യം ബാലസാഹിത്യത്തിൽ എന്ന വിഷയത്തിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു.  
പി.എൻ.എക്സ്. 4870/2021

date