Skip to main content

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള ഡിസംബര്‍ 9 മുതല്‍ 14 വരെ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ 9 വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ആന്റണി രാജു, വി.എന്‍. വാസവന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.

 

ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നീ സ്‌ക്രീനുകളിലാണ് ഹ്രസ്വചിത്രമേള നടക്കുക. ലോങ്ങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, മത്സരേതര മലയാളം വിഭാഗം, അന്താരാഷ്ട്ര ഫിക്ഷന്‍, അന്താരാഷ്ട്ര നോണ്‍ ഫിക്ഷന്‍, അനിമേഷന്‍, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലായാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ വിഭാഗങ്ങളിലായി ദേശീയ തലത്തിലുള്ള മത്സരവും ക്യാമ്പസ് വിഭാഗത്തില്‍ സംസ്ഥാനതല മത്സരവും മേളയിലുണ്ട്. ക്യൂറേറ്റഡ്, ഹോമേജ് വിഭാഗങ്ങള്‍ അടക്കം 220 സിനിമകള്‍ മേളയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

 

പൊതുവിഭാഗത്തിന് 400 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ംംം.ശറളെളസ.ശി  എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി പണമടയ്ക്കാം.  ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ് സെല്ലില്‍ നിന്ന് ഓഫ്‌ലൈന്‍ ആയും രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍ അറിയിച്ചു.

date