Skip to main content

കോവിഡ് വാക്സിനേഷന് ഇന്നും (ഡിസംബര്‍ 5) നാളെയും (ഡിസംബര്‍ 6) അവസരം

ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ഇന്നും നാളെയും പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്സിനേഷന് അവസരമുണ്ടായിരിക്കും.  ഇന്ന് (ഡിസംബര്‍ 5) പാങ്ങപ്പാറ എം.സി.എച്ച്, പേരൂര്‍ക്കട ജില്ലാ മോഡല്‍ ആശുപത്രി, ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി, ഫോര്‍ട്ട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കോവാക്സിനും ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ കോവിഷീല്‍ഡും ലഭ്യമായിരിക്കും.  

 

നാളെ (ഡിസംബര്‍ 6) കോവിഷീല്‍ഡ് വാക്സിന്‍ എല്ലാ ആശുപത്രികളിലും ലഭിക്കും. വാക്‌സിനേഷന്‍ രണ്ടാം ഡോസിന്റെ കാലാവധിയായവര്‍ ഉള്‍പ്പെടെ വാക്സിന്‍ എടുക്കേണ്ടുന്നവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date