Skip to main content

വായനാവാരം വിദ്യാര്‍ഥികള്‍ക്ക് കവിതാലാപന മത്സരം 23 ന്

 

    വായനാവാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ ജൂണ്‍ 23 ന് വിദ്യാര്‍ഥികള്‍ക്ക് മലയാളം കവിതാലാപന മത്സരം നടത്തും.  12 വയസ് വരെയുളളവര്‍ക്കും 12 മുതല്‍ 15 വരെ പ്രായമുളളവര്‍ക്കുമായി രണ്ട് വിഭാഗങ്ങളിലാണ് മത്സരം നടത്തുക.  ബി.ഇ.എം ഹെസ്കൂളില്‍ 23 ന് ഉച്ചയ്ക്ക് രണ്ടിന് മത്സരങ്ങള്‍ തുടങ്ങും. പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ സ്കൂളിലെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഉച്ചയ്ക്ക് ഒന്നിനും രണ്ടിനുമിടയില്‍ രജിസ്റ്റര്‍ ചെയ്യണം.

date