Skip to main content

നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

ഒല്ലൂർ നിയോജക മണ്ഡലത്തിലെ   പാലങ്ങളുടെയും റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജൻ  നിർവഹിച്ചു. പട്ടിക്കാട് താഴ്‌വാരം പാലം, നടുച്ചിറ കനാൽ ബണ്ട് ദൂഗർഭ റോഡ്, കുന്നത്തങ്ങാടി റോഡ് എന്നിവയുടെ നിർമ്മാണ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
എം എൽ എയുടെ 2020-21  പ്രത്യേക  വികസന ഫണ്ട് വിനിയോഗിച്ച്  7,60,000 രൂപ ചെലവഴിച്ചാണ് പട്ടിക്കാട് താഴ്‌വാരം പാലം നിർമ്മിച്ചിരിക്കുന്നത്. 18 ലക്ഷം രൂപ ചെലവഴിച്ചാണ് നടുച്ചിറ കനാൽ ബണ്ട് ദൂഗർഭ റോഡ് നിർമ്മിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം  പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുന്നത്തങ്ങാടി റോഡ് 20 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ജോസഫ് ടാജറ്റ്, വാർഡ് മെമ്പർ
അജിത മോഹൻദാസ്, എന്നിവർ പങ്കെടുത്തു.

date