Post Category
ലേലഹാള്‍ നിര്‍മാണത്തിന് അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണത്തിന്റെ ഭാഗമായി മത്സ്യമേഖലയില്‍ നടപ്പിലാക്കുന്ന മത്സ്യസഹകരണസംഘങ്ങള്‍ക്ക് ലേലഹാള്‍ നിര്‍മ്മാണം (പ്രൊജക്ട് നമ്പര്‍ ടഛ293/19) പദ്ധതിയിലേയ്ക്ക് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ യോഗ്യതയുള്ള മത്സ്യസഹകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം വെസ്റ്റ്ഹിലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 30 നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2383780.
date
- Log in to post comments