Skip to main content

ബാലവേല വിരുദ്ധ ദിനാചരണം

ലോക ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൊഴില്‍ വകുപ്പിന്റെയും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെയും ചൈല്‍ഡ് ലൈനിന്റെയും സംയുക്താഭിമുഖ്യത്തില്‍  സെമിനാര്‍ സംഘടിപ്പിച്ചു. ശുചിത്വ മിഷന്‍ ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി ആര്‍.മിനി ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) വി.പി രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ മണികണ്ഠന്‍ വിഷയാവതരണം നടത്തി. ചൈല്‍ഡ് ലൈന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി.പി സലീം, ചൈല്‍ഡ് ലൈന്‍ ഓ ഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, തിരൂരങ്ങാടി അസി. ലേബര്‍ ഓഫീസര്‍ പി. സുഗുണന്‍, മലപ്പുറം അസി. ലേബര്‍ ഓഫീസര്‍ കെ.കെ വിനയന്‍ എന്നിവര്‍ സംസാരിച്ചു. ദിനാചനരണത്തിന്റെ ഭാഗമായി യു.പി/ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും തുടര്‍ന്ന് മാജിക് ഷോയും അരങ്ങേറി.

 

date