Post Category
ആദിവാസികള്‍ക്കായുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് തുടങ്ങി- മന്ത്രി ടി.പി.രാമകൃഷ്ണന്
വനാതിര്‍ത്തികളിലും ഉള്‍വനങ്ങളിലും താമസിക്കുന്ന ആദിവാസി വിഭാഗങ്ങളില്‍ നിന്നും എക്സൈസ് വകുപ്പിലേക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് തുടങ്ങിയെന്നു എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്. പി.വി. അന്‍വര്‍ എം.എല്‍.എ യുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നായി 25 പേര്‍ക്ക് നിയമനം നല്കിയിട്ടുണ്്. 23 പേര് പരിശീലനം ആരംഭിച്ചിട്ടുണ്്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ് ബ്ലോക്കുകളില്‍ നിന്നും 101 പേര് സ്പെഷ്യല്‍ റിക്രൂട്ട്മെന്റായി അപേക്ഷ നല്‍കിയിട്ടുണ്‍െന്നും മന്ത്രി പറഞ്ഞു.
date
- Log in to post comments