Post Category
വാഹനം ആവശ്യമുണ്ട്
ഹോമിയോപ്പതി തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ ദൈനംദിന ഉപയോഗത്തിന് കരാർ വ്യവസ്ഥയിൽ വാഹനം ആവശ്യമുണ്ട്. 2022 ജനുവരി 1 മുതൽ മൂന്ന് മാസത്തേക്ക് വാഹനം ലഭ്യമാക്കാൻ തയ്യാറുള്ളവരിൽ നിന്നും മത്സര സ്വഭാവത്തിലുള്ള സീൽ ചെയ്ത ക്വട്ടേഷൻ ക്ഷണിച്ചു. അഞ്ച് വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത വാഹനമാണ് ആവശ്യം. ഇന്ധന ക്ഷമതയുള്ള, സെഡാൻ ടൈപ്പ് വാഹനത്തിന് മുൻഗണനയുണ്ട്. വാഹനം എല്ലാദിവസവും ഓഫീസ് അധികൃതർ നിർദ്ദേശിക്കുന്ന സ്ഥലത്ത് സൂക്ഷിക്കണം. പരമാവധി 30,000 രൂപയാണ് ക്വട്ടേഷൻ തുക. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും എത്ര തുകയാണെന്ന് ക്വട്ടേഷനിൽ കാണിക്കണം.
ക്വട്ടേഷനോടൊപ്പം 1000 രൂപയുടെ എസ് ബി ഐ ബാങ്ക് ഡിമാൻഡ് ഡ്രാഫ്റ്റ്, ഇ എം ഡി ആയി നൽകണം. ഫോൺ: 0487 2366643
date
- Log in to post comments