Skip to main content

എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പാലാ സഹകരണ പരിശീലന കോളേജിലെ ദിവ്യ പ്രസാദിനാണ് ഒന്നാം റാങ്ക്. തൃശ്ശൂർ സഹകരണ പരിശീലന കോളേജിലെ ഫ്‌ളവർ കെ. പോളി രണ്ടാം റാങ്കും രമ്യ എം.എം മൂന്നാം റാങ്കും നേടി. 90.08 ശതമാനമാണ് വിജയം. പരീക്ഷ ഫലം www.scu.kerala.gov.in ൽ  ലഭ്യമാണ്.
പി.എൻ.എക്സ്. 5134/2021

date