Skip to main content

നാക് സന്ദര്‍ശനം ഇന്ന് മുതല്‍

 

രാജ്യത്തെ സര്‍വകലാശാലകളുടെയും കോളജുകളുടെയും അക്കാദമിക മികവ് പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി രൂപീകൃതമായ നാഷനല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ പ്രതിനിധി സംഘം ഇന്നും നാളെയും (ഡിസംബര്‍ 21, 22) കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ സന്ദര്‍ശനം നടത്തും. ഗുജറാത്തിലെ ജുനഗഡിലുള്ള ഭക്ത കവി നര്‍സിങ് മേത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ.ചേതന്‍ ത്രിവേദി ചെയര്‍മാനായ സംഘമാണ് രണ്ടു ദിവസത്തെ അക്കാദമിക സന്ദര്‍ശനത്തിന് നേതൃത്വം നല്‍കുന്നത്. പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലതീഫിന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ സംഘത്തെ സ്വീകരിച്ചു. ഏഴ് വര്‍ഷം കൊണ്ട് നാക്  പിയര്‍ ടീം സന്ദര്‍ശനം നടത്തുന്ന കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ കോളജ് എന്ന ബഹുമതി ഇതോടെ കൊണ്ടോട്ടി ഗവ. കോളജിന് സ്വന്തമാവും. അഞ്ച്  ബിരുദ കോഴ്‌സുകളും രണ്ട് ബിരുദാനന്തര കോഴ്‌സ്‌കളുമുള്ള 2013 ല്‍ സ്ഥാപിതമായ കോളജില്‍ എഴുനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.

date