Skip to main content

സൗജന്യ പിഎസ്‌സി പരീശീലനം

 

വളാഞ്ചേരി എംഇഎസ് കെവിയം കോളജിലെ ന്യൂനപക്ഷ  യുവജന   പരിശീലന കേന്ദ്രത്തില്‍  ജനുവരി ഒന്ന് മുതല്‍  ആരംഭിക്കുന്ന  പി.എസ്.സി പരിശീലനത്തിന് അപേക്ഷ  ക്ഷണിച്ചു.  മുസ്ലിം, ക്രിസ്ത്യന്‍, പാഴ്‌സി, ബുദ്ധ, ജൈന, സിഖ്  വിഭാഗത്തില്‍ മത്സര  പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക്  അപേക്ഷിക്കാം. പിഎസ്‌സി ഫൗണ്ടേഷന്‍ കോഴ്‌സ് (പിഎഫ്‌സി), ഡിഗ്രി തലത്തിലുളള പരീക്ഷകള്‍ക്ക് ഗ്രാജ്വേറ്റ് ലെവല്‍ കോഴ്‌സ് എന്നിങ്ങനെ രണ്ട് റഗുലര്‍ ബാച്ചുകളും ഒരു ഹോളിഡേ ബാച്ചും ഉണ്ടായിരിക്കും. അപേക്ഷകള്‍  സമര്‍പ്പിക്കാനുളള  അവസാന തീയതി  ഡിസംബര്‍ 24. ഫോണ്‍: 04942954380, 9747382154, 8714360186

date