Skip to main content

ജില്ലാതല മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ജില്ലാതല മിനിവോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ജനുവരി ഒന്‍പത്, 10 തീയതികളില്‍ നടക്കും. ജില്ലയില്‍ സ്ഥിരം പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനുളള അംഗീകൃത സ്ഥാപനങ്ങള്‍ക്കും ക്ലബുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഈ മത്സരത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കായികതാരങ്ങള്‍ക്ക് ഗ്രേസ്മാര്‍ക്കും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 2008 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമാണ് മത്സരം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനുവരി അഞ്ചിന് വൈകീട്ട്  നാലിനകം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ജനനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, എന്നിവ സഹിതം നേരിട്ടോ സെക്രട്ടറി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സിവില്‍ സ്റ്റേഷന്‍, മലപ്പുറം -676505 എന്ന വിലാസത്തിലോ സമര്‍പ്പിക്കണം.

date