Skip to main content

ന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ഹിയറിങ് ഇംപയേര്‍ഡ് തസ്തികയില്‍ നിയമനം

 

ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴില്‍ എന്‍.പി.പി.സി.ഡി യിലേക്ക് ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ഹിയറിങ് ഇംപയേര്‍ഡ് തസ്തികയിലേക്ക്  കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡിപ്ലോമ ഇന്‍ ഏര്‍ലി ചൈല്‍ഡ് ഹുഡ് സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിങ്ങ് ഇംപയര്‍മെന്റ്) (ഡി.ഇ.സി.എസ്.ഇ) അല്ലെങ്കില്‍ ഡി.എഡ്. സെപ്ഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിങ്  ഇംപയര്‍മെന്റ്) (ഡി.എഡ്. സെപ്ഷ്യല്‍ എഡ്യുക്കേഷന്‍), ആര്‍.സി.ഐ രജിസ്‌ട്രേഷനാണ് യോഗ്യത. 14000 രൂപയാണ് ശമ്പളം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 30ന്  വൈകീട്ട് നാലിനകം ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, ബി-3 ബ്ലോക്ക്, സിവില്‍ സ്റ്റേഷന്‍, മലപ്പുറം - 676505 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും ജില്ലാ ഓഫീസുമായോ www.arogyakeralam.gov.in ലോ ബന്ധപ്പെടണം. ഫോണ്‍: 0483 2730313, 8589009377.

date