Skip to main content

ന്യായവിലയ്ക്ക് പലചരക്ക് ഒരുക്കി സപ്ലൈക്കോയുടെ ജില്ലാഫെയർ 

ക്രിസ്തുമസ്-പുതുവത്സര നാളുകളിൽ ന്യായവിലയ്ക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ പ്രത്യേക സ്റ്റാൾ ഒരുക്കി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷൻ. തൃശൂർ തേക്കിൻകാട് തെക്കേ ഗോപുരനടയിലാണ് സപ്ലൈക്കൊയുടെ വില്പന കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ഡിസംബർ 20 മുതൽ ജനുവരി 5 വരെ പ്രവർത്തിക്കുന്ന സ്റ്റാളിന്റെ ഉദ്ഘാടനം എം എൽ എ  പി ബാലചന്ദ്രന്റെ അധ്യക്ഷതയിൽ റവന്യൂ മന്ത്രി കെ രാജൻ നിർവഹിച്ചു. 5% മുതൽ 30% വരെ വിലക്കിഴിവിവിൽ നിത്യോപയോഗ ഭക്ഷ്യസാധനങ്ങൾ ഇവിടെ നിന്നും ഉപഭോക്താക്കൾക്ക് ലഭിക്കും. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ് സപ്ലൈക്കൊ വിപണി കേന്ദ്രം ഒരുക്കിയിരിക്കുന്നത്.  ചടങ്ങിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ.സഞ്ജീബ് കുമാർ പട്ജോഷി, സപ്ലൈകോ ജില്ലാ സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date