Skip to main content

പുത്തൻകടപ്പുറം ബാപ്പു സെയ്ദ് സ്മാരക ഹെൽത്ത്‌ സെന്റർ ഉദ്ഘാടനം ചെയ്തു

ചാവക്കാട് നഗരസഭ പുത്തൻ കടപ്പുറം ബാപ്പുസെയ്‌ദ് സ്മാരക ഹെൽത്ത്‌ സെന്റർ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്‌ ഓണലൈനായി നിർവഹിച്ചു. എൻ കെ അക്ബർ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തകനും ചാവക്കാട് പഞ്ചായത്ത് മെമ്പറും തിരുവത്ര സർവീസ് സഹകരണ ബാങ്കിന്റെ സ്ഥാപകനും പാടശേഖര സമിതിയുടെ സാരഥിയുമായിരുന്ന ബാപ്പു സെയ്തിന്റെ സ്മരണാർത്ഥമാണ് ഹെൽത്ത്‌ സെന്ററിന് ബാപ്പു സെയ്ദ് സ്മാരക ഹെൽത്ത്‌ സെന്റർ എന്ന പേര് നൽകിയതെന്ന് എംഎൽഎ അറിയിച്ചു.  പുത്തൻകടപ്പുറം ഹെൽത്ത്‌ സെന്റർ അർബൻ ഹെൽത്ത്‌ സെന്റർ ആയി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അറിയിച്ചു. അർബൻ ഹെൽത്ത്‌ സെന്റർ ആകുന്നതോടെ സ്ഥിരം ഡോക്ടറുടെ സേവനം, മരുന്ന് വിതരണം തുടങ്ങിയ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാകും. 

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്, പൊതുപ്രവർത്തകരായ ടി ടി ശിവദാസൻ, അഡ്വ.മുഹമ്മദ്‌ ബഷീർ, കെ ആർ ബൈജു, സുരേഷ് കുമാർ, കാദർ, ടി പി ഷാഹു, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷാഹിന സലീം, അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ്, മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, നഗരസഭ മുൻ ചെയർമാനും കൗൺസിലറുമായ എം ആർ രാധാകൃഷ്ണൻ, സെക്രട്ടറി കെ ബി വിശ്വനാഥൻ, ചാവക്കാട് താലൂക് ആശുപത്രി സൂപ്രണ്ട് പി കെ ശ്രീജ, നഗരസഭ കൗൺസിലർമാർ, പൊതുപ്രവർത്തകർ എന്നിവരും പങ്കെടുത്തു.

date