Skip to main content

വ്യോമസേനയിലും അവസരങ്ങൾ; വിവരങ്ങളറിയിക്കാൻ പ്രത്യേക സ്റ്റാൾ

കോട്ടയം: ഇന്ത്യൻ വ്യോമസേനയിലെ വിവിധ തസ്തികകളിലേക്ക് കേരളത്തിൽനിന്ന് അപേക്ഷിക്കുന്നവർ കുറവാണെന്ന് കാക്കനാട് 14 എയർമെൻ സെലക്ഷൻ സെന്ററിന്റെ കമാൻഡിംഗ് ഓഫീസർ ആനന്ദ് ദുബെ പറഞ്ഞു. കോട്ടയത്ത് സർക്കാർ സംഘടിപ്പിച്ച 'നിയുക്തി' തൊഴിൽ മേളയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽനിന്ന് കഴിഞ്ഞ വർഷം ആറു പേർ മാത്രമാണ് റിക്രൂട്ട്‌മെന്റിലൂടെ വ്യോമസേനയിലെത്തിയത്. വ്യോമസേന റിക്രൂട്ട്‌മെന്റിനെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും സംസ്ഥാനത്തെ യുവജനങ്ങൾക്കുള്ള ധാരണക്കുറവാകാം ഇതിനു കാരണമെന്നും അതിനാൽ പ്രചാരണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനയിലേക്ക് യുവജനങ്ങളെ ആകർഷിക്കുന്നതിനായി മെഗാ തൊഴിൽ മേളയിൽ പ്രത്യേക സ്റ്റാൾ സജ്ജീകരിച്ചിരുന്നു. വിവിധ മേഖലകളിൽ പെർമനന്റ്, ഷോർട് സർവീസ് കമ്മിഷൻ നടത്തുന്ന റിക്രൂട്ട്‌മെന്റുകളെക്കുറിച്ച് മേളയിൽ പങ്കെടുത്തവർക്ക് അഞ്ചംഗ ഉദ്യോഗസ്ഥർ വിവരങ്ങൾ നൽകി. ഇതു സംബന്ധിച്ച ലഘുലേഖകളും വിതരണം ചെയ്തു.
 

date