Skip to main content

മെഡിക്കൽ കോളജ് ആശുപത്രി മാലിന്യസംസ്‌ക്കരണ കേന്ദ്രം പുനർനിർമിക്കും: മന്ത്രി

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തമുണ്ടായ മാലിന്യസംസ്‌ക്കരണ കേന്ദ്രം പുനർനിർമിക്കാൻ നടപടി സ്വീകരിക്കുമെന്ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തീപിടിത്തമുണ്ടായ മാലിന്യസംസ്‌ക്കരണ കേന്ദ്രം സന്ദർശിക്കുകയായിരുന്നു മന്ത്രി. 

തീപിടിത്ത കാരണത്തെക്കുറിച്ച് അന്വേഷിക്കും. ഷോർട് സർക്യൂട്ടാണെന്നാണ് പ്രാഥമിക വിവരം. മാലിന്യസംസ്‌ക്കരണത്തിന് തടസമുണ്ടാകില്ലെന്നും ഇതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. ജയകുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

date