Skip to main content

കങ്ങഴയിൽ കേരഗ്രാമത്തിനു തുടക്കം

കോട്ടയം: കങ്ങഴ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്കു തുടക്കം. ഉദ്ഘാടനവും പെർമിറ്റ് വിതരണവും സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിച്ചു. കേരഗ്രാമം പദ്ധതി കാർഷിക മേഖലയ്ക്ക് പുതുജീവൻ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംല ബീഗം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ റീന ജോൺ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. മാത്യു, ജയസാജു, എ.എ. ആന്ത്രയോസ്, വത്സലകുമാരി കുഞ്ഞമ്മ, ജോയിസ് എം. ജോൺസൺ, കെ.ജി. സുരേന്ദ്രൻ, സി.വി. രഘുനാഥപിള്ള, കൃഷി ഓഫീസർ ശിൽപ വർക്കി, കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സുരേഷ് കെ. പിള്ള, ഗ്രാമപഞ്ചായത്തംഗങ്ങൾ, കർഷകർ എന്നിവർ പങ്കെടുത്തു.

date