Skip to main content

ഈരാറ്റുപേട്ടയിൽ രണ്ടാമത്തെ 'വഴിയിടം'  വിശ്രമകേന്ദ്രം തുറന്നു

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ടയിൽ നിർമിച്ച രണ്ടാമത്തെ വഴിയോര വിശ്രമകേന്ദ്രം 'വഴിയിടം' പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ഈരാറ്റുപേട്ട മുട്ടം കവലയിലാണ് വിശ്രമകേന്ദ്രം.

ശുചിത്വമിഷന്റെ നേതൃത്വത്തിൽ എട്ടു ലക്ഷം രൂപ ചെലവാഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷി വിഭാഗക്കാർക്കുമായി പ്രത്യേകം ശുചിമുറികൾ നിർമിച്ചിട്ടുണ്ട്. ഇരിപ്പിട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. നിർവഹിച്ചു. നഗരസഭാധ്യക്ഷ സുഹ്‌റ അബ്ദുൾ ഖാദർ അധ്യക്ഷയായി.

 

date