Skip to main content

മോഡല്‍ ഹോം ഫോര്‍ ഗേള്‍സ്; ഉദ്ഘാടനം ഡിസംബര്‍ 20ന് 

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന മോഡല്‍ ഹോമിന്റെ ഉദ്ഘാടനം ഡിസംബര്‍ 20ന് വൈകുന്നേരം 4.30ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. 12 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ള പോക്‌സോ 
അതിജീവിതരായ പെണ്‍കുട്ടികള്‍ക്ക് ശാസ്ത്രീയ പരിചരണവും അഭിരുച്ചിക്കനുസൃതമായ വിദ്യാഭ്യാസവും നല്‍കി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 150 കുട്ടികള്‍ക്കായി രാമവര്‍മ്മപുരത്ത് മോഡല്‍ ഹോം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പി ബാലചന്ദ്രന്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ സ്വാഗതം പറയും. മേയര്‍ എം കെ വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ കെ ജി വിശ്വനാഥന്‍, ജില്ല വനിത ശിശു വികസന ഓഫീസര്‍ പി മീര, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി ജി മഞ്ജു, ഐ സി ഡി എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ കെ അംബിക, വനിതാ സംരക്ഷണ ഓഫീസര്‍ ലേഖ എസ്, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ ശ്രീല മേനോന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

date