തൃശ്ശൂര്‍ ജില്ലയില്‍ 315 പേര്‍ക്ക് കൂടി കോവിഡ്, 262 പേര് രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ശനിയാഴ്ച (18/12/2021) 315 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 262 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,949 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,47,925 ആണ്. 5,42,246 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ ശനിയാഴ്ച സമ്പര്‍ക്കം വഴി 309 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ ആരോഗ്യ പ്രവർത്തകരായ ഒരാൾക്കും ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 5,015 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,231 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,404 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 380 പേര്‍ക്ക് സിബിനാറ്റ് / ട്രുനാറ്റ്/ പിഒസി പിസിആർ / ആർ ടി ലാംപ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 37,99,410 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.28% ആണ്. ജില്ലയില്‍ ഇതുവരെ 42,95,646 ഡോസ് കോവിഡ് 19 വാക്സിന് വിതരണം ചെയ്തു. ഇതില്‍ 23,58,682 പേര് ഒരു ഡോസ് വാക്സിനും, 19,36,964 പേര് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
- Log in to post comments