Skip to main content

പ്രോജക്ട് രൂപീകരണ ശിൽപശാല നടന്നു 

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി  പ്രോജക്ട് രൂപീകരണ ശിൽപശാല നടന്നു. കിലയുടെ സഹകരണത്തോടെയാണ് ശിൽപശാല നടന്നത്. അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, ജനപ്രതിനിധികൾ, വിഷയ വിദഗ്ദർ ഉൾപ്പെടെ എഴുപത്തിയഞ്ചോളം പേർ  ശില്പശാലയിൽ പങ്കെടുത്തു. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ_ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. എ വി വല്ലഭൻ അധ്യക്ഷനായി. ഡോ കെ ആർ രാമനാഥൻ, അനഘ, അഖിൽ ബെന്നി, കെ കെ ശിവദാസ്, എം രേണുകുമാർ, ഡോ.കെ രാജേഷ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു. ഡോ.കെ ജി വിശ്വനാഥൻ, വിജയരാജമല്ലിക, പി എ മുഹമ്മദ്‌ സിദ്ദിഖ്, എം അഷറഫ്, ടി കെ മീരാഭായ്‌, വി മനോജ്, ടാസ്ക് ഫോഴ്സ് കൺവീനർമാരായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾ അധ്യാപകർ, മറ്റ് വിദ്യാഭ്യാസ പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. 
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ സ്വാഗതവും ഡോ. ഷീല വിശ്വനാഥൻ നന്ദിയും പറഞ്ഞു.

date