Skip to main content

തൃശ്ശൂര്‍ ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ്, 269 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ വെള്ളിയാഴ്ച്ച (24/12/2021) 187 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 269 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,209 ആണ്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,49,065 ആണ്. 5,43,959 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ വെള്ളിയാഴ്ച സമ്പര്‍ക്കം വഴി 178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്ത് നിന്നും വന്ന രണ്ട് പേർക്കും രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.6,933   സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 1,390 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,201 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 342 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 38,32,515 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.70% ആണ്. ജില്ലയില്‍ ഇതുവരെ 43,85,236 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 23,66,744 പേര്‍ ഒരു ഡോസ് വാക്സിനും 20,18,492 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

date