Skip to main content

യുവജന ക്ലബുകൾക്കും വോളണ്ടിയർമാർക്കും പുരസ്കാരം

രാജ്യവ്യാപകമായി സംഘടിപ്പിച്ച ശുചിത്വ ഭാരതം പദ്ധതിയിൽ ജില്ലയിൽ മികച്ച ശുചിത്വ പ്രവർത്തനങ്ങൾ നടത്തിയ ക്ലബ്ബുകൾക്കും വോളണ്ടിയർമാർക്കും പുരസ്കാരം.ക്ലബ്ബ് വിഭാഗത്തിൽ സ്കിൽ ഗ്രൂപ്പ് അണ്ടത്തോട് (ചാവക്കാട് ബ്ലോക്ക്), കടപ്പുറം കറുകമാട് കലാ സാംസ്കാരിക വേദി (ചാവക്കാട് ബ്ലോക്ക്), പെരിഞ്ചേരി നവാധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് (ചേർപ്പ് ബ്ലോക്ക്) എന്നിവരും വോളണ്ടിയർ വിഭാഗത്തിൽ ഫസ്ന എം എച്ച് (ചാവക്കാട് ബ്ലോക്ക്), കൃഷ്ണ ഗീതി എൻ എസ് (ഇരിങ്ങാലക്കുട ബ്ലോക്ക്), ശ്രീലക്ഷ്മി എം എസ് (പുഴയ്ക്കൽ ബ്ലോക്ക്) എന്നിവർ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് അർഹരായി. ഒന്നാം സ്ഥാനം ലഭിച്ചവർ സംസ്ഥാനതല പുരസ്കാരത്തിന് പരിഗണിക്കപ്പെടും. ജനുവരിയിൽ  യുവജനവാരാഘോഷ കാലത്ത് അവാർഡ് വിതരണം ചെയ്യും.

date