Skip to main content

ലൈബ്രേറിയൻ ഒഴിവ് 

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള നായരങ്ങാടി മോഡൽ  റസിഡൻഷ്യൽ സ്കൂളിൽ കരാർ അടിസ്ഥാനത്തിൽ 2021- 22 അധ്യയനവർഷത്തിൽ ഒരു ലൈബ്രേറിയന്റെ ഒഴിവുണ്ട്.  ലൈബ്രറി സയൻസിൽ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയമുള്ള സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം. നിയമന കാലാവധി 2022 മാർച്ച് 31 വരെ ആയിരിക്കും. തിരഞ്ഞെടുക്കുന്നവർക്ക് 22000/ രൂപ വേതനം അനുവദിക്കും. പട്ടികവർഗ ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് ഉണ്ടായിരിക്കും. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം  ഡിസംബർ 31ന് മുൻപായി ട്രൈബൽ ഡെവലപ്മെന്റ്  ഓഫീസർ, ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്, മിനി സിവിൽ, സ്റ്റേഷൻ ചാലക്കുടി എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ:  0480 2960400, 0480 2706100

date