Skip to main content

ഉപഭോക്തൃ തര്‍ക്കപരിഹാര അദാലത്ത് സംഘടിപ്പിച്ചു

 

  മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെയും ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഉപഭോക്തൃ തര്‍ക്കപരിഹാര അദാലത്ത് സംഘടിപ്പിച്ചു. 75ഓളം പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. നാല് പരാതികള്‍ ഇരുകക്ഷികളുടെയും സമ്മതത്തോടെ തീര്‍പ്പാക്കി. ബാക്കിയുള്ള പരാതികള്‍ വരുന്ന മാസങ്ങളില്‍ നടത്തുന്ന അദാലത്തിലേക്ക് മാറ്റിയതായും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ പ്രസിഡന്റ് അഡ്വ. കെ. മോഹന്‍ദാസ് അറിയിച്ചു.
ജില്ലാതല ദേശീയ ഉപഭോക്തൃദിനാചാരണത്തിന്റെ ഭാഗമായി ആദ്യമായാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ പ്രസിഡന്റ് അഡ്വ. കെ. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ നൗഷാദ് കണ്ണിയന്‍, അഡ്വ. ബാലകൃഷ്ണന്‍, ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ മെമ്പര്‍ പ്രീതി ശിവരാമന്‍, അഡ്വ. ആസിഫ് വരിക്കോടന്‍, അഡ്വ. ഹഫീസ് പറവത്ത്, അഡ്വ. ഹരികുമാര്‍ മേനോന്‍, അഡ്വ. പി.കെ.റജീന, അഡ്വ. പ്രിയങ്ക ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്.

date