Skip to main content

ഞാറ് നടീല്‍ ഉത്സവം ഉദ്ഘാടനം ചെയ്തു

 

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും വാഴക്കാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര നെല്‍കൃഷി പദ്ധതിയുടെ ഭാഗമായി വാഴക്കാട് വടക്കേപാടം പാടശേഖരത്തില്‍ ഹരിത വിചാര വേദിയുടെ ആഭിമുഖ്യത്തില്‍  ഞാറു നടീല്‍ ഉല്‍സവം നടത്തി. പരിപാടി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.പി ഷെജിനി ഉണ്ണി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മലയില്‍ അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ടി വസന്തകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഭദ്ര ശിവദാസന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിവി സക്കരിയ, ബ്ലോക്ക്  പഞ്ചായത്ത് മെമ്പര്‍മാരായ അബൂബക്കര്‍ പുളിയേക്കല്‍, ആദം ചെറുവട്ടൂര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബഷീര്‍ മാസ്റ്റര്‍, ശരീഫ ചിങ്ങം കുളത്തില്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രത്‌നാകരന്‍, വാഴക്കാട് കൃഷി ഓഫീസര്‍ ടിന്‍സി ടോം, വടക്കേ പാടം പാടശേഖരസമിതി കണ്‍വീനര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, അശോകന്‍ വലിയകുളങ്ങര, കെ എ ശുക്കൂര്‍, ഹരിത വിചാരവേദി വാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

date