Skip to main content

ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു

ദേശീയ ഉപഭോക്തൃ ദിനാത്തോടനുബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ  ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. കളക്ട്രേറ്റ് കോണ്‍റന്‍സ് ഹാളില്‍ നടന്ന പരിപാടി പി.ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടര്‍ ( എല്‍ ആര്‍) പി.എം. പുരുഷോത്തമന്‍ അധ്യക്ഷനായി.
ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് അഡ്വ.കെ.മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. 'ഹരിത ഉപഭോഗം പ്ലാസ്റ്റിക് മലിനീകരണ നിയന്ത്രണം എന്ന വിഷയത്തില്‍  ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ് മണാശ്ശേരി സെമിനാര്‍ അവതരിപ്പിച്ചു.

ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഒരാഴ്ചയോളം നീണ്ടു നിന്ന ഉപഭോക്തൃ സംരക്ഷണ വാരാചാരണവും സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി ജില്ലാതലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരവും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോട്ടോഗ്രാഫി,  തുടങ്ങിയ മത്സരങ്ങളും നടത്തിയിരുന്നു. മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം എംഎല്‍എ നിര്‍വ്വഹിച്ചു.

പരിപാടിയില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ബഷീര്‍, പെരിന്തല്‍മണ്ണ കണ്‍സ്യൂമര്‍ ഫോറം അംഗം കൃഷ്ണന്‍ മങ്കട, മേലാറ്റൂര്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഫോറം അംഗം പി.ഉമ്മര്‍, രാജീവ് ജി കണ്‍സ്യൂമര്‍ ക്ലിനിക്ക് അംഗം എം. മനോഹരന്‍ നായര്‍, തിരൂരങ്ങാടി താലൂക്ക്  കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി അംഗം ടി.ടി.റഷീദ്, ജില്ലാ സപ്ലൈ ഓഫീസ് ഹെഡ് ക്ലാര്‍ക്ക് ഷാജി മോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date