Skip to main content

കേന്ദ്ര പദ്ധതികള്‍ :  പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടികളും ആരംഭിച്ചു

കേന്ദ്ര വികസന ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ത്രിദിന പ്രദര്‍ശനവും ബോധവല്‍ക്കരണ പരിപാടികളും കാടുകുറ്റി ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് ഹാളില്‍ കാടുകുറ്റി ഗ്രാമ പഞ്ചായത്ത് ് പ്രസിഡന്റ്  തോമസ്     ഐ. കണ്ണത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു. കാടുകുറ്റി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി. എം. സുകുമാരന്‍, ബിന്ദു ശശി,  സന്ദീപ് അരീമ്പുറം, സന്ദു, സുനിത, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ ഓമന, കാടുകുറ്റി പഞ്ചായത്ത് സെക്രട്ടറി കെ. കെ. പ്രശാന്ത്, റീജിണല്‍ ഔട്ട്‌റീച്ച് ബ്യൂറോ ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫീസര്‍ എല്‍. സി. പൊന്നുമോന്‍, എക്‌സിബിഷന്‍ അസിസ്റ്റന്റ്  പ്രജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്വയം തൊഴില്‍ സാധ്യതകളെക്കുറിച്ചും അവയ്ക്കായുള്ള ബാങ്ക് വായ്പകളെക്കുറിച്ചും തൃശൂര്‍ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ രാജേന്ദ്ര പ്രസാദ് ക്ലാസ്സെടുത്തു. ഇന്ന് (ജൂണ്‍ 28)  രാവിലെ 11 ന് വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളെക്കുറിച്ചും നാളെ (ജൂണ്‍  29) രാവിലെ 10 ന് ശുചിത്വത്തെക്കുറിച്ചും ക്ലാസ് നടക്കും. കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ആണ് പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ പുതുതായി രൂപവല്‍ക്കരിച്ച റീജിണല്‍ ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിക്കുന്ന പരിപാടി നാളെ സമാപിക്കും. കാടുകുറ്റി ഗ്രാമ പഞ്ചായത്തിന്റേയും ഐസിഡിഎസ്, കുടുംബശ്രീ, ദേശീയ ആരോഗ്യദൗത്യം എന്നിവയുടേയും സഹകരണത്തോടയാണ് പരിപാടി.
 

date