Skip to main content

പ്രോജക്ട് ഡയറക്ടര്‍ ഒഴിവ്

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്)ഉം സാമൂഹ്യനീതി വകുപ്പും ചേര്‍ന്ന് നടത്തുന്ന വയനാട് ജില്ലയിലെ ആദിവാസി വിഭാഗത്തി ല്‍പ്പെടുന്നവര്‍ക്ക് മാനസികാരോഗ്യ പരിപാലനം എന്ന പ്രോജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് ഡയറക്ടറെ നിയമിക്കുന്നു. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫിലും പി.എച്ച്.ഡിയുമാണ് യോഗ്യത. പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫിലും കമ്മ്യൂണിറ്റി സൈക്യാട്രിയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെ പരിഗണിക്കും. അപേക്ഷ ജൂലൈ മൂന്നിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പി.ഒ, കോഴിക്കോട്, 673008 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. directorimhans@gmail.com എന്ന ഇ-മെയില്‍ വഴിയും അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0495 2359352.

date