Skip to main content

അംഗപരിമിതര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടറുകള്‍ ഇന്ന് വിതരണം ചെയ്യും

മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗപരിമിതര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഭാഗമായുള്ള ഒന്നാം ഘട്ട വിതരണോദ്ഘാടനം ഇന്ന് (ഡിസംബര്‍ 31) രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വ്വഹിക്കും. പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ കൃഷ്ണമൂര്‍ത്തി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍  മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ എന്‍.എ കരീം, സറീന ഹസീബ്, നസീബ അസീസ്, ആലിപ്പറ ജമീല തുടങ്ങിയവര്‍ പങ്കെടുക്കും. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ജനറല്‍ വിഭാഗത്തില്‍ 80 പേര്‍ക്കും എസ്.സി.പി വിഭാഗത്തില്‍ ഒന്‍പത് പേര്‍ക്കുമാണ് മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നത്.
 

date