Skip to main content

ഗതാഗതം നിരോധിച്ചു

നിലമ്പൂര്‍ മുട്ടിക്കടവ് -പള്ളിക്കുത്ത് റോഡിലെ മുട്ടിക്കടവ് പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി ഒന്ന് മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതു വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.  മുട്ടിക്കടവ് നിന്നും പള്ളിക്കുത്ത് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചുങ്കത്തറ-കൂട്ടപ്പടി  പാലം വഴിയും പള്ളിക്കുത്തില്‍ നിന്ന് നിലമ്പൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ കരുളായി പാലം വഴിയും വഴിക്കടവ് ഭാഗത്തേക്ക് പോകേണ്ടവര്‍ കൂട്ടപ്പാടി-ചുങ്കത്തറ വഴിയും തിരിച്ചും കടന്നു പോകണമെന്ന് പാലക്കാട് പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date