Skip to main content

പുതുവത്സരത്തില്‍ പള്ളിക്കര ഗ്രാമപഞ്ചായത്ത്  സമ്പൂര്‍ണ്ണ ശുചിത്വത്തിലേക്ക്

പുതുവര്‍ഷത്തില്‍ സമ്പൂര്‍ണ്ണ ശുചിത്വ പദവി ലക്ഷ്യമിട്ട് പള്ളിക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത്  തലത്തില്‍ ചേര്‍ന്ന ഹരിതകര്‍മ്മ സേനയുടെ അവലോകന യോഗത്തിലാണ് തീരുമാനം. അലക്ഷ്യമായി പ്ലാസ്റ്റിക്കുകളും മറ്റ് അവശിഷ്ടങ്ങളും വലിച്ചെറിയരുത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശേഖരിച്ചു വയ്ക്കുന്ന  മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേന എല്ലാ മാസവും വീടുകളിലെത്തി ശേഖരിക്കും. പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും പൊതുഇടങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്കെതിരെയും, കത്തിക്കുന്നവര്‍ക്കെതിരെയും കര്‍ശന നിയമ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ അറിയിച്ചു.

date